ഇടുക്കി അസോസിയേഷന്‍ കുവൈത്ത് മുന്‍ പ്രസിഡണ്ട് ജോര്‍ജി മാത്യൂ നാട്ടില്‍ നിര്യാതനായി

  • 17/06/2023




കുവൈത്ത്‌സിറ്റി: ഇടുക്കി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജി മാത്യൂ (51) നിര്യാതനായി. വെള്ളിയാഴ്ച രാത്രിയില്‍ നാട്ടില്‍ വച്ചായിരുന്നു മരണം. തൊടുപുഴ പെരുമ്പള്ളിച്ചിറ മഞ്ചപിള്ളില്‍ വീട്ടില്‍ മാത്യുവിന്റെ മകനാണ്.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി കുവൈത്തിലും നാട്ടിലുമായി ചികല്‍സയിലായിരുന്നു ജോര്‍ജി മാത്യൂ. 25 വര്‍ഷത്തിന് മുകളിലായി കുവൈത്തിലുണ്ട്. ജോര്‍ജി സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.നാല് മാസം മുമ്പാണ് ചികല്‍സാര്‍ത്ഥം നാട്ടിലേക്ക് പോയത്.ഭാര്യ-ബിന്ദു അമീരി ഹേസാസ്പിറ്റല്‍ സ്റ്റാഫ് നഴ്സ് ആണ്. മക്കള്‍-ഡാന്‍ ,ഡെറോണ്‍. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News