സ്‌പൈഡർമാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ് മിഡിൽ ഈസ്റ്റിൽ റിലീസ് ചെയ്യില്ല; കുവൈത്തും പിൻ‌വലിക്കുന്നു.

  • 17/06/2023



കുവൈത്ത് സിറ്റി: സ്‌പൈഡർമാൻ: അക്രോസ് ദ സ്പൈഡർ വേഴ്‌സ് യുഎഇയിലും സൗദി അറേബ്യയിലും മിഡിൽ ഈസ്റ്റിലും റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ട്. സ്‌പൈഡർമാൻ: ഇന്റൂ ദി സ്പൈഡർ വേഴ്‌സിന്റെ തുടർച്ചയായ ഈ ചിത്രം ഈദ് അൽ അദ്ഹ അവധിക്കാലത്ത് മിഡിൽ ഈസ്റ്റിലെ തീയറ്ററുകളിൽ റിലീസ് ചെയ്യേണ്ടതായിരുന്നു. കുവൈത്തിൽ സിനിസ്‌കേപ്പ് ഷെഡ്യൂളിൽ നിന്ന് സിനിമ പിൻവലിച്ചു. പ്രാദേശിക വോക്‌സ് സിനിമാസ് ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും യുഎഇയിലും സൗദി അറേബ്യയിലും ചിത്രം റിലീസ് ചെയ്യില്ലെന്ന് വോക്‌സ് സിനിമാസിന് ഇതിനകം അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതായത് ചിത്രം വോക്സ് ഷെഡ്യൂളിൽ നിന്നും കുവൈത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ട്. ചിത്രം സെൻസർഷിപ്പ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഒരു സീനിൽ ദൃശ്യമാകുന്ന LGBTQ+ ഫ്ലാഗ് കാരണം സിനിമ പ്രാദേശിക തീയറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News