മനുഷ്യക്കടത്ത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടിൽ കുവൈത്ത് ഓറഞ്ച് പട്ടികയിൽ തന്നെ

  • 17/06/2023



കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് തടയുന്നത് സംബന്ധിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ കുവൈത്തിന്റെ സ്ഥാനം ഓറഞ്ച് പട്ടികയിൽ. നിരീക്ഷക പട്ടികയിലെ രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന രാജ്യങ്ങളെയാണ് ഓറഞ്ച് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. അൾജീരിയ, എത്യോപ്യ, മൗറിറ്റാനിയ, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് കുവൈത്ത് നിലവിൽ ഉൾപ്പെടുന്നത. മനുഷ്യക്കടത്ത് തടയാൻ കുവൈത്ത് വലിയ പരിശ്രമങ്ങൾ നടത്തിയിട്ടും ഈ കുറ്റകൃത്യം ഇല്ലാതാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ രാജ്യത്തിന് സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കുവൈത്ത് സ്പോൺസർഷിപ്പ് വിസ സമ്പ്രദായം പരിഷ്കരിക്കുന്നതിന് പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇത് കുടിയേറ്റ തൊഴിലാളികളെ ചൂഷണത്തിന്, പ്രത്യേകിച്ച് മനുഷ്യക്കടത്തിന് കൂടുതൽ ഇരയാക്കുന്നുണ്ട്. കുവൈത്ത് സർക്കാർ മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നില്ല. പക്ഷേ അതിനായി കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന്  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News