കൊലപാതകശ്രമ കേസിൽ കുവൈത്തി പൗരൻ സൗദിയിൽ അറസ്റ്റിൽ

  • 17/06/2023

കുവൈത്ത് സിറ്റി: മറ്റൊരു കുവൈത്തി പൗരനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ കുവൈത്തിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായി സൗദി അറേബ്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുടെ ബ്രിഗേഡിയർ ജനറൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനാണ് വെടിയേറ്റത്. കുവൈത്തി പൗരന്റെ ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്നും  അക്രമിയെ അറസ്റ്റ് ചെയ്തുവെന്നും സൗദി അധികൃതർ വിശദീകരിച്ചു. 

പ്രതിക്കെതിരെ പതിവ് നടപടികൾ സ്വീകരിക്കുകയും സൗദി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അതേസമയം, മന്ത്രാലയത്തിലെ ജീവനക്കാരനെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ സൗദി അറേബ്യയിലെ സുരക്ഷാ അധികൃതരുമായി സഹകരിച്ചെന്നും സംഭവത്തിന്റെ സാഹചര്യം കണ്ടെത്താൻ അന്വേഷണം പൂർത്തിയാക്കി വരികയാണെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News