യാത്രകൾക്കായി കുവൈത്തികളും താമസക്കാരും ചെലവഴിച്ചത് നാല് ബില്യണിലേറെ

  • 17/06/2023

കുവൈത്ത് സിറ്റി: യാത്രകൾക്കായി കുവൈത്തികളും താമസക്കാരും ചെലവഴിച്ച തുകയിൽ വൻ കുതിച്ചുചാട്ടം. സെൻട്രൽ ബാങ്ക് ഓഫ് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച പ്രാഥമിക കണക്കുകൾ പ്രകാരം കുവൈത്തിലെ യാത്രാ ചെലവ് 2021ലെ 2.36 ബില്യൺ കുവൈത്തി ദിനാറുമായി താരതമ്യം ചെയ്യുമ്പോൾ 2022ൽ 69.5 ശതമാനം വർധനയുമായി വൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണമായും യാത്രക്കാർക്കായി തുറന്ന് കൊടുത്തതും വേനൽക്കാല വിമാന സർവ്വീസുകൾ തിരിച്ചുവന്നതോടെയുമാണ് യാത്രകൾ കൂടിയത്.

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണ് കഴിഞ്ഞ വർഷം യാത്രയ്ക്കായി പൗരന്മാർ ചെലവഴിച്ചത്. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിലെ മൊത്തം ചെലവ് 1.13 ബില്യൺ കുവൈത്തി ദിനാറാണ്. രണ്ടാം പാദത്തിൽ 835.8 മില്യൺ കെഡി, മൂന്നാം പാദത്തിൽ 1.1 ബില്യൺ കെഡി, നാലാം പാദത്തിൽ 935 മില്യൺ കെഡി  എന്നിങ്ങനെയാണ് കണക്കുകൾ. കൂടാതെ, കുവൈറ്റിനുള്ളിൽ വിനോദ സഞ്ചാരികൾ ചെലവഴിക്കുന്ന നിരക്കിലും വർധനയുണ്ടായി. 2022ൽ അവരുടെ മൊത്തം ചെലവ് 333 മില്യൺ കുവൈത്തി ദിനാർ ആയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News