കുവൈത്ത് വിമാനത്താവളത്തിലെ നാലാമത്തെ പാക്കേജ് പ്രോജക്ട് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ്

  • 18/06/2023


കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ട് പ്രോജക്ട് പാക്കേജ് നമ്പർ നാല് പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ്. സർക്കാർ കെട്ടിടങ്ങളും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്റെ കെട്ടിടങ്ങളും ഉൾപ്പെടുന്നതാണ് ഈ പാക്കേജ്. കൂടാതെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ കെട്ടിടം, ഈസ്റ്റേൺ ഡാറ്റാ സെന്റർ, വെസ്റ്റേൺ കമാൻഡ് സെന്റർ കെട്ടിടം, കമ്മ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് സെന്റർ കെട്ടിടവും ഈ പാക്കേജിൽ ഉൾക്കൊള്ളുന്നു.

2023/2024 സാമ്പത്തിക വർഷത്തേക്കുള്ള വർക്ക് പ്ലാനിന്റെ ഭാഗമായാണ് ഈ പ്രോജക്ട് വരുന്നത്. 31 പദ്ധതികൾ വർക്ക് പ്ലാൻ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേ സമയം, നാലാമത്തെ പാക്കേജിൽ ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കെട്ടിടങ്ങളും ഉൾപ്പെടുന്നു. ഒപ്പം ക്വാറന്റൈൻ കെട്ടിടം, ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള കെട്ടിടങ്ങൾ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് എയർപോർട്ട് സെക്യൂരിറ്റി, പൊലീസ് സ്റ്റേഷന്റെ കെട്ടിടങ്ങൾ, ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾക്കും സൈബർ സുരക്ഷയ്ക്കും വേണ്ടിയുള്ള കണക്ഷൻ പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News