കുവൈത്തിലെ വ്യക്തിഗത വായ്പകള്‍; 24.2 ശതമാനവുമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഒന്നാമത്

  • 18/06/2023

കുവൈത്ത് സിറ്റി: വ്യക്തിഗത വായ്പകളുടെ അളവിൽ ഏറ്റവും ഉയർന്ന ശതമാനം ക്യാപിറ്റൽ ഗവർണറേറ്റിലാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് കണക്കുകള്‍. ഉപഭോക്തൃ, ഭവന, പേഴ്സണൽ ലോൺ പോർട്ട്‌ഫോളിയോയിലെ കുവൈത്ത് ക്ലയന്‍റുകളുടെ ആകെ എണ്ണം ഏകദേശം 550,000 ആണ്. മൊത്തം ഫിനാൻസിംഗ് മൂല്യം ഏകദേശം 14.75 ബില്യൺ ദിനാർ ആണ്. ഇതിൽ ഉപഭോക്തൃ വായ്പകളുടെ എണ്ണം ഏകദേശം 233,000 വരും. പൗരന്മാരുടെ വായ്പകളിൽ 24.2 ശതമാനവുമായി നാലിലൊന്ന് വിഹിതവുമായാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഒന്നാമത് നില്‍ക്കുന്നത്. 16.8 ശതമാനവുമായി ഹവല്ലി ഗവര്‍ണറേറ്റ് ആണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News