ഉച്ചജോലി വിലക്ക്; നിർമ്മാണ സൈറ്റുകളിൽ പരിശോധന തുടർന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി

  • 18/06/2023


കുവൈത്ത് സിറ്റി: കൊടും ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കടുത്ത പരിശോധന തുടർന്ന് മാൻപവർ അതോറിറ്റി. നിരവധി സർക്കാർ-സ്വകാര്യ പദ്ധതികളുടെ നിർമ്മാണ സൈറ്റഉകളിൽ പരിശോധന നടന്നു. മുൻ വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഉച്ചജോലി വിലക്ക് പാലിക്കപ്പെടുന്നതിന്റെ ശതമാനം കൂടിയിട്ടുണ്ടെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

അതോറിറ്റിയിലെ ജുഡീഷ്യൽ പൊലീസ് ടീമുകൾ അൽ മുത്‌ല, സൗത്ത് അബ്ദുള്ള അൽ മുബാറക്, വെസ്റ്റ് അബ്ദുള്ള അൽ മുബാറക്, സതേൺ ഖൈത്താൻ എന്നിവിടങ്ങളിൽ സ്വകാര്യ, ഭവന നിർമ്മാണ പദ്ധതികളുടെ നിർമ്മാണ സൈറ്റുകളിൽ പര്യടനം നടത്തി. കൂടാതെ മറ്റ് പ്രദേശങ്ങളിൽ പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രോജക്റ്റുകൾക്ക് പുറമേ, രാജ്യത്ത് ലംഘനങ്ങൾ നടക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും സ്വീകരിക്കുന്നുണ്ട്. ഈ വേനൽക്കാലത്ത് കണ്ടെത്തിയ നിയമലംഘനങ്ങൾ പരിമിതമാണെന്ന് അധികൃതർ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News