ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ 34,487 ട്രാഫിക് നിയമലംഘനങ്ങൾ

  • 18/06/2023


കുവൈറ്റ് സിറ്റി :  അത്യാഹിത വിഭാഗങ്ങൾ നൽകിയ 966 നിയമലംഘനങ്ങൾ ഉൾപ്പെടെ 34,487 നിയമലംഘനങ്ങളാണ് ട്രാഫിക് വകുപ്പുകൾ കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്തത്. ലൈസൻസില്ലാതെ കുടുംബത്തിന്റെ വാഹനങ്ങൾ ഓടിച്ചതിന് 51 പ്രായപൂർത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. കണക്കുകൾ പ്രകാരം ഇതേ കാലയളവിൽ 1299 വാഹനാപകടങ്ങൾ ഉണ്ടായി.

22 പേരെ മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ചതിന് കസ്റ്റഡിയിലെടുത്തു. 315 പേരെ ആവശ്യമായ കേസുകൾക്കായി കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 61 ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ 97 വാഹനങ്ങൾ അധികൃതർ പിടിച്ചെടുത്തു, അവയിൽ ചിലത് ഡെലിവറി തൊഴിലാളികളുടേതാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News