ഏറ്റവും അധികം പണം സ്വീകരിച്ച രാജ്യം ഇന്ത്യ; പണമയക്കലിൽ ഗൾഫിൽ കുവൈറ്റ് രണ്ടാമത്

  • 18/06/2023

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം പ്രവാസികൾ ഏറ്റവും കൂടുതൽ പണം വിവിധ രാജ്യങ്ങളിലേക്ക് അയച്ച കാര്യത്തിൽ യുഎസ് ആണ് ഒന്നാമത് നിൽക്കുന്നത്. 79.15 ബില്യൺ ഡോളർ മൂല്യവുമാണ് യുഎസ് ആദ്യ സ്ഥാനത്ത് വന്നത്.  39.35 ബില്യൺ ഡോളറുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും എത്തി. 32 ബില്യണുമായി സ്വിറ്റ്‌സർലൻഡ് മൂന്നാം സ്ഥാനത്തും 25.6 ബില്യണുമായി ജർമ്മനിയും 18.25 ബില്യൺ ഡോളറുമായി ചൈന തൊട്ടുപിന്നിലും എത്തി. 

2022ൽ കുവൈത്തിൽ നിന്നുള്ള പണ കൈമാറ്റത്തിന്റെ അളവ് ഏകദേശം 17.74 ബില്യൺ ഡോളറായിരുന്നു. ലോകത്ത് ആറാം സ്ഥാനത്തും സൗദി അറേബ്യയ്ക്ക് ശേഷം ഗൾഫിൽ രണ്ടാം സ്ഥാനത്തും എത്താൻ കുവൈത്തിന് സാധിച്ചു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുള്ള ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത പണമൊഴുക്ക് 2023ൽ 1.4 ശതമാനം വർധിച്ച് 656 ബില്യൺ ഡോളറിലെത്തുമെന്നും ലോക ബാങ്ക് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

അതേസമയം, കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിൽ നിന്നായി ഏറ്റവും അധികം പണം സ്വീകരിച്ച രാജ്യം ഇന്ത്യയാണ്. രാജ്യത്തിന് പുറത്തുള്ള ഇന്ത്യൻ തൊഴിലാളികൾ 111 ബില്യൺ ഡോളറാണ് ട്രാൻസ്ഫർ ചെയ്തത്. മെക്സിക്കോ 61 ബില്യൺ തുകയുമായി രണ്ടാം സ്ഥാനത്തെത്തി. ചൈന മൂന്നാം സ്ഥാനത്തും ഫിലിപ്പിയൻസ് നാലാം സ്ഥാനത്തുമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News