സൗദി അറേബ്യയിൽ മാസപ്പിറ കണ്ടു, ബലിപെരുന്നാള്‍ ഈ മാസം 28ന്

  • 18/06/2023


റിയാദ്: സൗദിയില്‍ ദുല്‍ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ബലിപെരുന്നാള്‍ ഈ മാസം 28 ന്. സൗദിയിലെ പലയിടങ്ങളില്‍ ഇന്ന്  വൈകിട്ട് ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായിരുന്നു. ഇതനുസരിച്ച് ബലിപെരുന്നാള്‍ ഈ മാസം 28 ന്ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി.

യുഎഇ, കുവൈത്ത്  അടക്കം മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയായിരിക്കും പെരുന്നാള്‍. ഹജിലെ പ്രധാന ചടങ്ങായ അറഫാ ദിനം 27നും ആയിരിക്കും. നാളെ, തിങ്കളാഴ്ച, ദുൽഹിജ്ജ മാസത്തിലെ ആദ്യ ദിനമാണെന്നും  സൗദി സുപ്രീം കോടതി അറിയിച്ചു. ഒപ്പം ദുൽ ഹിജ്ജ മാസത്തിലെ ചന്ദ്രക്കല കണ്ടതായി തമീർ ഒബ്സർവേറ്ററിയിൽ സ്ഥിരീകരിച്ചതായി അൽ അറബിയ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News