ബലിപെരുന്നാൾ അവധിക്കാലത്ത് കുവൈത്തിൽ 45 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും

  • 18/06/2023



കുവൈത്ത് സിറ്റി: അറഫാത്തിലും ഈദ് അൽ അദ്ഹ അവധിക്കാലത്തും വിവിധ ആരോഗ്യ മേഖലകളിലായി 45 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്യാപിറ്റല്‍ ഹെല്‍ത്ത് ഗവർണറേറ്റിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ സുലൈബിഖാത്തിലെ മുഹമ്മദ് തുനയൻ അൽ ഗാനിം, ദയയിലെ മിർസ ഹസ്സൻ അൽ അഹ്ഖാഖി, അദൈലിയയിലെ ഹമദ് അൽ സഖർ സ്പെഷ്യലിസ്റ്റ്, ജാബർ അൽ  അഹ്മദ് 2 എന്നിവയാണ്. കൈഫാനിലെ മുനീറ അൽ അയ്യർ യർമൂക്കിലെ അബ്ദുല്ല യൂസുഫ് അൽ അബ്‍ദുള്‍ ഹാദിയും  രാവിലെ ഏഴ് മുതൽ അർദ്ധരാത്രി വരെ പ്രവര്‍ത്തിക്കും. ഹവല്ലി, ഫര്‍വാനിയ, അഹമ്മദി, മുബാറക് അല്‍ കബീര്‍, ജഹ്റ ആരോഗ്യ ഗവർണറേറ്റിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News