സാങ്കര്‍പ്പിക അതിഥികള്‍ക്ക് വേണ്ടി പണം ചെലവഴിച്ച് വൻ തട്ടിപ്പ്; ഉയർന്ന ഉദ്യോഗസ്ഥർക്കടക്കം കുവൈത്തിൽ ശിക്ഷ.

  • 18/06/2023

 
കുവൈത്ത് സിറ്റി: വലിയ വിവാദങ്ങള്‍ക്ക് കാരണമായ ഹോസ്പിറ്റാലിറ്റി ഓഫ് ദി ഇന്‍റീരിയര്‍ കേസില്‍ വിധി പറഞ്ഞ് കാസേഷൻ കോടതി. 1633 ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഒന്നാം പ്രതി ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ അദേൽ അൽ ഹഷാഷിനെതിരായ ശിക്ഷ കോടതി ജീവപര്യന്തമാക്കി ഉയര്‍ത്തിയിട്ടുണ്ട്. 113 മില്യണ്‍ ദിനാർ പിഴയും വിധിച്ചു. മറ്റ് പ്രതികളായ ഇഖ്ബാൽ അൽ ഖൽഫാൻ, അഹമ്മദ് അൽ ഖലീഫ, വാലിദ് അൽ സനിയ എന്നിവരെ സസ്പെൻഡ് ചെയ്തതിനൊപ്പം രണ്ട് വർഷത്തെ തടവും 20,000 ദിനാർ വീതം പിഴയും വിധിച്ചു.

മഹർ, അബീർ മറാഫി എന്നിവർക്ക് രണ്ട് വർഷം തടവും അബ്‍ദുള്ള അൽ ഹമ്മദിക്ക് 15 വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്. 2016ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. ഇന്ധനം, ഭക്ഷണം, ഹോട്ടൽ റിസർവേഷൻ തുടങ്ങിയ്ക്കെന്ന്  വ്യാജ ബില്ലുകളുണ്ടാക്കി തുക ചെലവഴിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കുവൈത്ത് സന്ദർശിക്കാത്ത സാങ്കൽപ്പിക അതിഥികളെ രജിസ്റ്റർ ചെയ്യുകയും ഒരു ദിവസം 50 ചെക്കുകൾ വരെ ഒരു കമ്പനിക്ക് നൽകുകയും ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News