സ്മാർട്ട് നെറ്റ്‌വർക്ക് ഉപയോഗിച്ച് ഹെർണിയ ശസ്ത്രക്രിയ; കുവൈത്തിൽ ആദ്യം

  • 19/06/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി സ്മാർട്ട് നെറ്റ്‌വർക്ക് ഉപയോഗിച്ച് ഹെർണിയ ശസ്ത്രക്രിയ നടത്തി ജാബര്‍ ആശുപത്രി. ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമാണെന്ന് ആശുപത്രി ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. സുലൈമാൻ അൽ മസീദി. ഒരു ശസ്ത്രക്രിയാ വർക്ക് ഷോപ്പിനിടെയാണ് എൻഡോസ്കോപ്പ് വഴി സങ്കീർണ്ണമായ ഹെർണിയ ശസ്ത്രക്രിയ നടന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. അമിതവണ്ണമുള്ളവരുടെ നിരക്കില്‍ കുവൈത്ത് ലോകത്ത് ഒന്നാമതും പ്രമേഹത്തിന്‍റെ വ്യാപനത്തില്‍ രാജ്യം ആഗോള തലത്തില്‍ മൂന്നാമതുമാണ്. ഇത് ഹെർണിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. പരമ്പരാഗത ഹെർണിയ റിപ്പയർ ഓപ്പറേഷന് ശേഷം മുറിവ് ഉണങ്ങുന്നതിനെ ഈ ആരോഗ്യ സാഹചര്യങ്ങള്‍ ഗുതരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News