2035ഓടെ കുവൈത്തിൽ 18,000 കണ്ടൽ തൈകൾ നടാൻ പരിസ്ഥിതി അതോറിറ്റി

  • 19/06/2023


കുവൈത്ത് സിറ്റി: ഇന്തോനേഷ്യയുമായി സഹകരിച്ച് യുഎഇ ആരംഭിച്ച ക്രിമിയ അലയൻസ് ഫോർ ക്ലൈമറ്റ് ഇനിഷ്യേറ്റീവിലേക്കുള്ള കുവൈത്തിന്റെ പ്രവേശനം പ്രഖ്യാപിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. സമീറ അൽ ഖന്ധാരി. കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്നതും ലക്ഷ്യമിട്ടുള്ള  ഇനിഷ്യേറ്റീവിന്റെ പ്രാധാന്യം മനസിലാക്കിയാണ് കുവൈത്തും ഒപ്പം ചേരുന്നത്. 2035ഓടെ രാജ്യത്ത് 18,000 കണ്ടൽ തൈകൾ നടാനാണ് പരിസ്ഥിതി അതോറിറ്റി പദ്ധതിയിടുന്നത്. 

കൂടാതെ, ഹരിതഗൃഹ വാതക ഉദ്‌വമനം 2035 ഓടെ കാർബൺ ഡൈ ഓക്‌സൈഡിന്റെ 4.7 ശതമാനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുമായും എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി മുന്നോട്ട് പോവുകയാണ്. ഉയർന്ന ലവണാംശത്തെ ചെറുക്കാൻ കഴിയുന്നതും കടൽ ജീവികളുടെയും പക്ഷികളുടെയും വളർച്ചയ്ക്കും പുനരുൽപാദനത്തിനും ശക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതുമായ ഏറ്റവും ശക്തമായ മരങ്ങളിൽ ഒന്നാണ് കണ്ടൽ മരം. കടൽത്തീരത്തെ മണ്ണൊലിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിനും ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നതിനുമുള്ള മികച്ച ബഫറുകളിൽ ഒന്നാണിത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News