കർശന പരിശോധന നടത്താൻ നിർദേശം; മാലിന്യം കണ്ടൈനറുകൾക്ക് പുറത്തിട്ടാൽ നിയമ നടപടിയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

  • 19/06/2023


കുവൈത്ത് സിറ്റി: നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത കടകളിൽ പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കാൻ ഗവർണറേറ്റ് ശാഖകളിലെ ക്ലീനിംഗ്, റോഡ് ഒക്യുപ്പൻസി ഡിപ്പാർട്ട്‌മെന്റ് ടീമുകൾക്ക് നിർദേശം നൽകി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ എൻജിനീയർ സൗദ് അൽ ദബ്ബൂസ്. പ്രത്യേകിച്ച് നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളുന്നവർക്കെതിരെ മുന്നറിയിപ്പ് നൽകിയ ശേഷം നടപടികൾ സ്വീകരിക്കണം. നിയമം ലംഘിക്കാതിരിക്കാൻ മാലിന്യങ്ങൾ കണ്ടെയ്‌നറിനുള്ളിൽ തന്നെ ഇടണമെന്ന് അദ്ദേഹം കർശനമായ മുന്നറിയിപ്പ് നൽകി. വേസ്റ്റ് കണ്ടെയ്നുറുകൾ എല്ലാ ദിവസവും ശൂന്യമാക്കാനും അണുവിമുക്തമാക്കാനും അദ്ദേഹം കമ്പനികളോട് നിർദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News