ബീച്ചുകൾ കയ്യേറിയാൽ 5000 ദിനാർ വരെ പിഴ; കുവൈറ്റ് എൻവയോൺമെന്റ് അതോറിറ്റി

  • 19/06/2023

കുവൈത്ത് സിറ്റി: ബീച്ചുകളിലെ കയ്യേറ്റങ്ങൾ തടയാൻ കടുത്ത നടപടികളുമായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. എൻവയോൺമെന്റ് പൊലീസുമായി സഹകരിച്ച് അതോറിറ്റി സംയുക്ത വാരാന്ത്യ ക്യാമ്പയിനുകൾ ആരംഭിച്ചു. അതോറിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇൻസ്പെക്ഷൻ ടീമുകൾ കടൽത്തീരത്ത് പോകുന്നവർക്കുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും അവബോധം വളർത്തുന്നതിനും സജീവമായി പ്രവർത്തിക്കുകയും ചെയ്യും. 

ബീച്ചുകളിലെ കയ്യേറ്റങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘകർക്ക് 5,000 ദിനാർ സാമ്പത്തിക പിഴ ചുമത്തപ്പെടുമെന്നും പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ നദ അൽ ദബ്ബാഷി വ്യക്തമാക്കി. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നവർകകെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും. മാലിന്യത്തിന്റെ തെറ്റായ നിർമാർജനം അതുപോലെ തന്നെ നിരോധിത വേട്ടയാടൽ തുടങ്ങിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News