ആവശ്യവസ്തുക്കളുടെ വില നിരീക്ഷിക്കാൻ പരിശോധനയുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം

  • 19/06/2023

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും അടിസ്ഥാന ആവശ്യവസ്തുക്കളുടെ വില നിരീക്ഷിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. 39 ആവശ്യവസ്തുക്കളുടെ വില മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് പ്രൈസ് കൺട്രോൾ പ്രോഗ്രാം സിസ്റ്റത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് സ്ഥിരീകരിക്കാനായിരുന്നു പരിശോധന. വില നിശ്ചയിക്കുന്നതിനുള്ള ടെക്‌നിക്കൽ സ്റ്റാഫ് ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്‌പെക്ടർമാരുടെ സംഘമാണ് ക്യാപിറ്റൽ ​ഗവർണറേറ്റിൽ പരിശോധന ക്യാമ്പയിൻ നടത്തിയത്. സാധനങ്ങളുടെ ലഭ്യത, കൃത്രിമ വില വർധനയുണ്ടോയെന്നും പരിശോധന സംഘം നിരീക്ഷിച്ചു. അരി, എണ്ണകൾ, പാലുൽപ്പന്നങ്ങൾ, ഫ്രോസൺ ചിക്കൻ തുടങ്ങിയ ആവശ്യ വസ്തുക്കളുടെ വിലയാണ് പരിശോധിച്ചത്.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News