ഇ.എൻ.ടി, ഒഫ്താൽമോളജി; വേനൽക്കാല സ്ക്രീനിങ് പാക്കേജുമായി മെഡക്സ് മെഡിക്കൽ കെയർ

  • 19/06/2023


കുവൈത്ത് സിറ്റി: കുവൈറ്റ് കൊടും ചൂടിലേക്കടുക്കുന്ന സാഹചര്യത്തിൽ രോഗികൾക്ക് ആശ്വാസമായി മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീൽ സമ്മർ സ്പെഷ്യൽ  ഓഫർ പ്രഖ്യാപിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി ഭാഗത്തിലാണ് പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്. ചൂടുകാലത്ത് നിരവധി പേർക്ക് ചെവി, തൊണ്ട, മൂക്ക് (ENT), കണ്ണ് പഴുപ്പ്, കടച്ചിൽ (ഒഫ്താൽമോളജി) എന്നീ പ്രശ്നങ്ങൾ കണ്ടുവരുന്നതായും കൃത്യമായ ചികിത്സ ആവശ്യമാണെന്നും മെഡക്സ് മെഡിക്കൽ കെയറിലേ ആരോഗ്യ വിദഗ്ധർ അറിയിച്ചു. 

ചൂട് കൂടുന്നതോടെ നിരവധി ആളുകൾക്ക് സാദാരണയായി കണ്ടു വരുന്ന ചെവി, തൊണ്ട, മൂക്ക് (ENT) വിഭാഗത്തിലും, കണ്ണ് പഴുപ്പ്, കടച്ചിൽ (Opthalmology) വിഭാഗത്തിലും മെഡക്സ് മെഡിക്കൽ കെയർ ഒരുക്കിയ പുതിയ പാക്കേജ് ഉപകാരപ്രദമാകും.

നേസൽ എന്റോസ്കോപ്പി,  ത്രോട്ട് എന്റോസ്കോപ്പി, ഇയർ എന്റോസ്കോപ്പി, കേൾവി പരിശോധന ( ഓഡിയോ മെട്രി ), സി ബി സി | എ ഇ സി | സി ആർ പി | ഇ എസ് ർ | ഐ ജി ഇ തുടങ്ങിയവ ഉൾപ്പെടുത്തി ഇ എൻ ട്ടി പാക്കേജും , കാഴ്ച പരിശോധന, ഇൻട്രാ ഒക്കുലർ പ്രഷർ ചെക്ക് അപ്പ്‌, ഗ്ലാസ്‌ ചെക്ക് അപ്പ്‌, ഫണ്ടസ്‌ എക്സാമിനേഷൻ, കോർണിയേൽ എകസാമിനേഷൻ, ഗ്ലു കോമ സ്ക്രീനിംഗ് ( സ്കിമ്മേർസ്‌ ടെസ്റ്റ്‌ ), ആർ ബി എസ് | സി ബി സി | എ ഇ സി | സി ആർ പി | ഇ എസ് ർ | ഐ ജി ഇ തുടങ്ങിയവ ഓഫ്താൽമോളജി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്.

കൂടാതെ എല്ലാ വിഭാഗം വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളും മെഡക്സിൽ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1893333 എന്ന നമ്പറിൽ ബന്ധപ്പെടാം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News