സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും വാർഷികം ആഘോഷിച്ച് കുവൈത്ത്

  • 19/06/2023



കുവൈത്ത് സിറ്റി: സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും വാർഷികം ആഘോഷിച്ച് കുവൈത്ത്. 1961 ജൂൺ പത്തൊൻപതാം തീയതിയാണ്ബ്രിട്ടീഷ് സർക്കാരുമായുള്ള സംരക്ഷണ കരാർ റദ്ദാക്കുകയും സ്വാതന്ത്ര്യത്തിനുള്ള രേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തത്. തീരുമാനങ്ങളെടുക്കുന്നതിനുള്ള പൂർണ സ്വാതന്ത്ര്യവും വിഭവങ്ങളുടെ അടക്കം പൂർണ പൂർണ്ണ പരമാധികാരവും അന്നേ  ദിവസമാണ് കുവൈത്തിന് ലഭിച്ചത്. 

ബ്രിട്ടീഷ് ഗവൺമെന്റിന് വേണ്ടി അറേബ്യൻ ഗൾഫിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സർ ജോർജ് മിഡിൽടണുമായി രാജ്യത്തിന്റെ സ്വാതന്ത്ര്യ രേഖയിൽ ഒപ്പുവെച്ചുകൊണ്ട് ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ് ഉടമ്പടി അവസാനിച്ചതായി അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് അബ്ദുള്ള സലേം പ്രഖ്യാപിക്കുകയായിരുന്നു. കുവൈത്ത് ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ കൂടെ വാർഷമായി ഈ ദിവസം ആഘോഷിക്കപ്പെടുന്നു.  സ്വതന്ത്ര ലോകത്തോട് ചേരുകയും സമാധാന നിർമ്മാണത്തിനുൾപ്പെടെ സംഭാവന നൽകി കൊണ്ട് ആ​ഗോള, പ്രാദേശിക, അറബ് തലങ്ങളിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുക്കാൻ കുവൈത്തിന് സാധിക്കുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News