ബാച്ചിലേഴ്സ് കമ്മിറ്റിയെ കുവൈത്തിലെ റിയൽ എസ്റ്റേറ്റ് മാഫിയ തടസപ്പെടുത്തുന്നുവെന്ന് അൽ എനെസി

  • 20/06/2023

കുവൈത്ത് സിറ്റി:  റിയൽ എസ്റ്റേറ്റ് ഉടമകളും നിക്ഷേപകരും നടത്തുന്ന നിയമലംഘനങ്ങൾ തടഞ്ഞ്  സർക്കാരിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് ക്യാപിറ്റൽ ഗവർണറേറ്റിലെ മുനിസിപ്പാലിറ്റിയിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇന്റർവെൻഷൻ ടീമിന്റെ തലവൻ സൈദ് അൽ എനെസി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് മാഫിയ എന്ന് അദ്ദേഹം വിശേഷിപ്പിച്ചവരാണ് ബാച്ചിലേഴ്സ് കമ്മിറ്റിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും അതോറിറ്റികൾ പ്രാധാന്യം കൊടുക്കുന്നുണ്ട്. കെട്ടിടം നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തപ്പെടും. ഫീൽഡ് ടീമുകൾ എത്തുന്നതിനുമുമ്പ് നിയമലംഘനങ്ങൾ ഒഴിവാക്കണം. ഉടമകളും നിക്ഷേപകരും ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News