ഉച്ചജോലി വിലക്ക്; കുവൈത്തിലെ ഡെലിവറി തൊഴിലാളികൾ ദുരിതത്തിൽ

  • 20/06/2023

കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ ചൂട് കടുത്തതോടെ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് ഡെലിവറി തൊഴിലാളികൾക്ക് പ്രതിസന്ധിയാകുന്നു. ഡെലിവറി തൊഴിലാളികൾക്കും വിലക്ക് ബാധകമാണെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. ഈ തൊഴിലാളികൾ ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിനുള്ള നിർദ്ദിഷ്ട വസ്ത്രങ്ങളും ഉപയോ​ഗിക്കണമെന്നാണ് നിർദേശം. 

വേനൽച്ചൂട് കാരണം ഡെലിവറി തൊഴിലാളികൾ നിശ്ചിത കാലയളവിൽ പുറത്തിറങ്ങുന്നത് നല്ലതല്ലെന്ന് അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളിലെ തൊഴിലാളികളുടെ കാര്യത്തിൽ, തൊഴിലാളികൾക്ക് കുടകൾ നൽകാമെന്നതിനാൽ തണലിൽ ജോലി ചെയ്യുമ്പോൾ നിരോധനം ബാധകമാവില്ലെന്നും അതോറിറ്റി അറിയിച്ചു. 

കൊടും ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കടുത്ത പരിശോധനയാണ് മാൻപവർ അതോറിറ്റിയിലെ ഒക്യുപേഷണൽ സേഫ്റ്റി കേന്ദ്രത്തിലെ ജുഡീഷ്യൽ ഓഫീസർമാർ തുടരുന്നത്. നിരവധി സർക്കാർ-സ്വകാര്യ പദ്ധതികളുടെ നിർമ്മാണ സൈറ്റഉകളിൽ പരിശോധന നടന്നു. മുൻ വർഷങ്ങളിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഉച്ചജോലി വിലക്ക് പാലിക്കപ്പെടുന്നതിന്റെ ശതമാനം കൂടിയിട്ടുണ്ടെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News