ജലീബ് അൽ ഷുവൈഖിനെ പുനരധിവസിപ്പിക്കാൻ മുനിസിപ്പൽ അനുമതി അഭ്യർത്ഥിച്ച് പൊതുമരാമത്ത് വകുപ്പ്

  • 20/06/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് പ്രദേശത്തിനായുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പഠനം, രൂപകൽപന, മേൽനോട്ടം എന്നിവയ്ക്കുള്ള കൺസൾട്ടൻസി കരാറുമായി മുന്നോട്ട് പോകുന്നതിന് പൊതുമരാമത്ത് മന്ത്രാലയം മുനിസിപ്പാലിറ്റിയോട് അനുമതി തേടി. സാനിറ്റേഷൻ, ഡ്രെയിനേജ് സംവിധാനം, റോഡ്, തെരുവ് വിളക്കുകൾ, ടെലിഫോൺ തുടങ്ങി എല്ലാ മേഖലകളിലേക്കും വികസനം കൊണ്ട് വരുന്നതിനാണ് പരിശ്രമം. 

പ്രദേശത്തെ സാനിറ്ററി സംവിധാനത്തെ കുറിച്ച് മന്ത്രാലയത്തിലെ മെയിന്റനൻസ് എഞ്ചിനീയറിംഗ് മേഖലയ്ക്ക് നിരവധി പരാതികൾ ലഭിച്ചെന്ന് മുനിസിപ്പാലിറ്റിക്ക് അയച്ച കത്തിൽ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ഒരുപാട് പരാതികൾ ഉയർന്നിട്ടുണ്ട്. സാനിറ്റേഷൻ, ഡ്രെയിനേജ് സംവിധാനം, റോഡ്, തെരുവ് വിളക്കുകൾ, ടെലിഫോൺ, ഫേസ് 13 എന്നിവ ഉൾപ്പെടുന്ന ജലീബിന്റെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ടെൻഡറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News