ഫാമിലി വിസ അനുവദിക്കുന്നത് കുവൈത്തിലെ അപ്പാർട്ട്മെന്റ് മേഖലയിൽ ഉണർവ്വുണ്ടാക്കുമെന്ന് പ്രതീക്ഷ

  • 20/06/2023

കുവൈത്ത് സിറ്റി: ഫാമിലി വിസ വീണ്ടും അനുവദിച്ച് തുടങ്ങിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പ്രതീക്ഷയോടെ റിയൽ എസ്റ്റേറ്റ് മേഖല. നിക്ഷേപ റിയൽ എസ്റ്റേറ്റ് മാർക്കറ്റിൽ (അപ്പാർട്ട്മെന്റ്) ഒരു വഴിത്തിരിവ് സൃഷ്ടിക്കാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുനവർ കരുതുന്നത്. കൊവിഡ് മഹാമാരിയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട് തകർന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. രാജ്യതതെ അപ്പാർട്ട്മെന്റുകളുടെ ഒക്യൂപൻസി നിരക്കിൽ വലിയ കുറവ് വന്നിരുന്നു. 

59,000 യൂണിറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് നിക്ഷേപ ഹൗസിം​ഗ് സെക്ടറിലെ കണക്കുകൾ. 2019ൽ ഇത് 46,000 മാത്രമായിരുന്നു. പ്രവാസികൾക്ക് വീണ്ടും ഫാമിലി വിസ അനുവദിച്ച് തുടങ്ങുന്നതോടെ വലിയ തോതിൽ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകും. ഫാമിലി വിസ പുനരാരംഭിക്കുന്നതിനുള്ള അതോറിറ്റികളുടെ നീക്കം റിയൽ എസ്റ്റേറ്റ് വിപണിയിലും വാടകയിനത്തിലും പ്രതിഫലിക്കുമെന്ന് ബന്ധപ്പെട്ട മേലയിലുള്ളവർ വ്യക്തമാക്കുന്നു. ഇത് നിരവധി പൗരന്മാർക്ക് വരുമാനം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News