കുവൈത്തിൽ 250 കായിക വിസകൾ അനുവദിച്ചതായി കണക്കുകൾ

  • 20/06/2023


കുവൈത്ത് സിറ്റി: സ്പോർട്സ്, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനായി നിരവധി സ്പോർട്സ് ക്ലബ്ബുകളിൽ നിന്നും അനുബന്ധ അസോസിയേഷനുകളിൽ നിന്നുമായി റെസിഡൻസ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന് ഏകദേശം 1,000 അപേക്ഷകൾ ലഭിച്ചതായി കണക്കുകൾ. എല്ലാ നിബന്ധനകളും പാലിച്ച 250 ഓളം കായിക വിസകൾ ഇതുവരെ അനുവദിച്ചതായി അധികൃതർ അറിയിച്ചു. നേരത്തെ സ്‌പോർട്‌സ് വിസ ലഭിക്കുന്നവർക്ക് രാജ്യത്ത് തങ്ങുന്നതിനുള്ള കാലയളവ് മൂന്ന് മാസമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

പ്രവേശന തീയതി മുതൽ ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്ക് വിസ പുതുക്കാനുമാകും. ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റ് വഴിയാണ് വിസയ്ക്ക് വേണ്ടി അപേക്ഷിക്കേണ്ടത്. അംഗീകാരം ലഭിച്ചാൽ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുന്നതിന് അപേക്ഷകന് ഒരു അപ്പോയിന്റ്മെന്റ് ലഭിക്കും. കുവൈത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകന്റെ പൂർണ്ണ ഉത്തരവാദിത്തം വിസ അഭ്യർത്ഥിക്കുന്ന സ്ഥാപനത്തിനായിരിക്കും. കൂടാതെ, സന്ദർശകന്റെ ചെലവുകൾ വഹിക്കുകയും വേണം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News