ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈൻ അവാർഡ് കുവൈറ്റ് എയർവേസിന്

  • 20/06/2023



കുവൈറ്റ് സിറ്റി : പാരീസ് എയർ ഷോയിൽ ചൊവ്വാഴ്ച പുറത്തിറക്കിയ വേൾഡ് എയർലൈൻ അവാർഡ് 2023 ൽ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട (Most Improved Airline) എയർലൈനായി കുവൈറ്റ് എയർവേസിനെ  തിരഞ്ഞെടുത്തു. ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര എയർ ട്രാൻസ്‌പോർട്ട് റേറ്റിംഗ് ഓർഗനൈസേഷനായ സ്‌കൈട്രാക്‌സ് ആണ് ഈ അഭിമാനകരമായ അവാർഡ് വർഷം തോറും നൽകുന്നത്. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി സിംഗപ്പൂർ എയർലൈൻസ് തിരഞ്ഞെടുക്കപ്പെട്ടു, ഖത്തർ എയർവേസ്, ജപ്പാനിലെ എഎൻഎ ഓൾ നിപ്പോൺ എയർവേസ്, എമിറേറ്റ്സ്, ജപ്പാൻ എയർലൈൻസ് എന്നിവ യഥാക്രമം മറ്റ് സ്ഥാനങ്ങളിലെത്തി.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News