സബാഹ് അൽ സലേമിൽ വില്ലയിൽ മദ്യ നിർമ്മാണം

  • 20/06/2023

കുവൈത്ത് സിറ്റി: സബാഹ് അൽ സലേം പ്രദേശത്ത്  മദ്യ നിർമ്മാണ  ഫാക്ടറിയായി പ്രവർത്തിച്ച വില്ലയിൽ റെയ്ഡ് നടത്തി അധികൃതർ. ബാച്ചിലേഴ്സിന് വാടകയ്ക്ക് കൊടുത്ത വില്ലയിലാണ് റെയ്ഡ് നടത്തിയതെന്ന് സിം​ഗിൾസ് കമ്മിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് സിംഗിൾസ് കമ്മിറ്റി നിയമനടപടി സ്വീകരിച്ചത്. ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിച്ച ശേഷം വസതി കണ്ടുകെട്ടുകയും ചെയ്തു. വൈദ്യുതി വിച്ഛേദിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News