കുവൈത്തിൽ ഇന്ന് വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം

  • 21/06/2023

കുവൈത്ത് സിറ്റി: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമാണ് ഇന്ന് കുവൈത്തിലുണ്ടാകുകയെന്ന് അൽ അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. സമ്മർ സോൾസ്റ്റൈസിന്റെ ആരംഭം കൂടിയാണ് ഇത് അടയാളപ്പെടുത്തുന്നത്. വൈകുന്നേരം 5:58നാണ് സോൾസ്റ്റൈസ് ആരംഭിക്കുക. പകൽ സമയം ഏകദേശം 14 മണിക്കൂർ എന്ന നിലയിൽ ദൈർഘ്യമേറും. അതേസമയം, രാത്രി സമയം അതിനനുസരിച്ച് ചുരുങ്ങുമെന്നും അൽ അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. ഇന്ന് പുലർച്ചെ 4:49ന് സൂര്യൻ ഉദിക്കുകയും വൈകുന്നേരം 6:50ന് അസ്തമിക്കുകയും ചെയ്യും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News