കേണലായി ആൾമാറാട്ടം നടത്തുന്ന കുവൈറ്റി പൗരൻ അറസ്റ്റിൽ

  • 21/06/2023

കുവൈത്ത് സിറ്റി: സൈനിക യൂണിഫോം ധരിച്ച് കേണൽ റാങ്കിലുള്ള ഉദ്യോ​ഗസ്ഥനായി ആൾമാറാട്ടം നടത്തിയ കുവൈത്തി പൗരൻ അറസ്റ്റിൽ. ഇയാളുടെ കൈവശം വ്യാജ സൈനിക ഐഡി കണ്ടെത്തിയതായി ജഹ്‌റ ഗവർണറേറ്റിലെ പബ്ലിക് സെക്യൂരിറ്റി വിഭാ​ഗം അറിയിച്ചു. അൽ നൈം പൊലീസ് സ്റ്റേഷനിലെ ഒരു സുരക്ഷാ പട്രോളിംഗ് സംഘം പ്രദേശത്ത് പതിവ് പരിശോധന നടത്തുമ്പോൾ സൈനിക സ്യൂട്ട് ധരിച്ച് ഒരു ഉദ്യോഗസ്ഥന്റെ വാഹനം ശ്രദ്ധയിൽപ്പെടുകയായിരുന്നു. 

പട്രോളിംഗ് അംഗങ്ങൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ആശയക്കുഴപ്പത്തിലായതിന്റെ ലക്ഷണങ്ങളാണ് പ്രതിയിൽ നിന്നുണ്ടായത്. തിരിച്ചറിയൽ രേഖ ചോദിച്ചപ്പോൾ മിലിട്ടറി ഐഡി കാർഡ് കാണിക്കുകയും ചെയ്തു. അധികൃതർ ഡാറ്റ പരിശോധിച്ചപ്പോൾ ഈ പേരിലുള്ള ഒരു ഉദ്യോ​ഗസ്ഥൻ ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു. അതേസമയം, പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്ന് വിരമിച്ച പൗരനായി ആൾമാറാട്ടം നടത്തിയിരുന്ന വ്യാജ ഉദ്യോഗസ്ഥനെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയതായി അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News