ഹജ്ജ് നിർവഹിക്കാൻ തീർത്ഥാടകർക്കായി കുവൈത്തിൽനിന്ന് 75 വിമാനങ്ങൾ

  • 21/06/2023

കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കാൻ 9000 തീർത്ഥാടകരുമായി  75 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ തുടങ്ങിയ നിരവധി സർക്കാർ അതോറിറ്റികളുമായി സഹകരിച്ചാണ് ഹജ്ജ് സീസണിനായുള്ള ഡിജിസിഎയുടെ തയ്യാറെടുപ്പുകൾ ആരംഭിക്കുന്നതെന്ന് പ്ലാനിംഗ് ആൻഡ് പ്രോജക്ട് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാദ് അൽ ഒതൈബി അറിയിച്ചു. സീസണിലെ ആദ്യ വിമാനം ജൂൺ 23 വെള്ളിയാഴ്ച പുറപ്പെടും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News