ട്രാഫിക് വയലേഷൻ സിസ്റ്റത്തിൽ 50 പോയിന്റ് കവിഞ്ഞു; കുവൈത്തിൽ 360 ഓളം ലൈസൻസുകൾ റദ്ദാക്കപ്പെട്ടു

  • 21/06/2023


കുവൈത്ത് സിറ്റി: ട്രാഫിക് വയലേഷൻ സിസ്റ്റത്തിൽ 50 പോയിന്റ് കവിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 360 ഓളം ഡ്രൈവർമാരുടെ ലൈസൻസുകൾ ട്രാഫിക് വകുപ്പ് റദ്ദാക്കിയതായി കണക്കുകൾ. ട്രാഫിക് പോയിന്റ് സിസ്റ്റം അനുസരിച്ച് 14 പോയിന്റുകൾ കഴിഞ്ഞാൽ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യും. അടുത്ത 12 പോയിന്റുകൾക്ക് ഡ്രൈവർക്ക് ആറ് മാസത്തെ സസ്പെൻഷനാണ് ലഭിക്കുക. രണ്ടാമത്തെ സസ്പെൻഷന് ശേഷം 10 പോയിന്റ് ലഭിക്കുന്നവർക്ക് ഒമ്പത് മാസത്തെ സസ്പെൻഷനും ലഭിക്കും. 

മൂന്നാമത്തെ സസ്‌പെൻഷനുശേഷം ഒരു ഡ്രൈവർക്ക് എട്ട് പോയിൻ്റുകൾ മാത്രം വന്നാൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടും. നാലാമത്തെ സസ്‌പെൻഷനുശേഷം ഡ്രൈവർക്ക് ആറ് പോയിന്റ് ലഭിച്ചാൽ  ലൈസൻസ് ശാശ്വതമായി റദ്ദാക്കപ്പെടും. അതായത് 50 പോയിന്റിൽ എത്തുമ്പോഴാണ് ലൈസൻസ് റദ്ദാക്കപ്പെടുക. സസ്പെൻഡ് ചെയ്യപ്പെട്ട ലൈസൻസുള്ള ആരെയും വാഹനമോടിക്കാൻ അനുവദിക്കില്ല. കൂടാതെ അവരുടെ ലൈസൻസ് പിൻവലിച്ചതായി സൂചിപ്പിക്കുന്ന ഒരു സന്ദേശം മൊബൈൽ ഐഡിയിൽ ലഭിക്കുകയും ചെയ്യും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News