മാൻപവറിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ എട്ട് ദിവസത്തേക്ക് നിർത്തിവയ്ക്കും

  • 22/06/2023


കുവൈത്ത് സിറ്റി: ഓട്ടോമേറ്റഡ് സംവിധാനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുമെന്നുള്ള മാൻപവർ അതോറിറ്റിയുടെ അറിയിപ്പ് ഇടപാടുകളെ തടസ്സപ്പെടുത്തുന്നതായി ചെറുകിട, ഇടത്തരം പ്രോജക്ടുകളുടെ സംരംഭകരും ഉടമകളും സ്ഥിരീകരിച്ചു. ഈ ആഴ്ച അവസാനം മുതൽ ജൂൺ 30 വരെയാണ് ഓട്ടോമേറ്റഡ് സംവിധാനങ്ങൾ നിർത്തിവയ്ക്കുക. സെർവർ ട്രാൻസ്ഫർ ചെയ്യുന്നതിനായി ഇലക്‌ട്രോണിക് സേവനങ്ങൾ എട്ട് ദിവസത്തേക്ക് നിർത്തിവയ്ക്കാനുള്ള തീരുമാനം ജൂൺ 27 മുതൽ ഈദ് അൽ അദ്ഹ അവധി അവസാനിക്കുന്നത് വരെയാണ് നടപ്പാക്കുകയെന്ന് കൺസ്യൂമർ ഡെലിവറി കമ്പനികളുടെ ഉടമകളുടെ കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് അൽഎനെസി അറിയിച്ചു. തീരുമാനം പുനഃപരിശോധിക്കാനും പൗരന്മാരുടെയും താമസക്കാരുടെയും ഇടപാടുകൾ തടസ്സപ്പെടുത്താതിരിക്കാൻ ആവശ്യമായ നടപടി  സ്വീകരിക്കാനും അദ്ദേഹം അതോറിറ്റിയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News