കുവൈത്തിൽ ജനസംഖ്യ ഉയർന്നതായി കണക്കുകൾ

  • 22/06/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 9.3 ശതമാനം വർധിച്ചതായി കണക്കുകൾ. 2021 അവസാനത്തോടെ രാജ്യത്തെ ജനസംഖ്യ 4.385 മില്യണിൽ നിന്ന് 4.793 മില്യണിലെത്തി. കഴിഞ്ഞ വർഷം ഏകദേശം 407,851 പേർ അല്ലെങ്കിൽ 9.3 ശതമാനം വർധന വന്നതായാണ് കണക്കുകൾ. കുവൈത്തികളല്ലാത്തവരുടെ എണ്ണത്തിൽ ഏകദേശം 379,491 പേർ അല്ലെങ്കിൽ കഴിഞ്ഞ വർഷം 13.1 ശതമാനം വർധിച്ചതിന്റെ ഫലമാണ് ഈ കുതിപ്പ്. സെൻട്രൽ സ്റ്റാറ്റസ്റ്റിക്കൽ ബ്യൂറോയാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.

കുവൈത്തികളുടെ എണ്ണം 1.488 മില്യണിൽ നിന്ന് 1.9 ശതമാനം വർധിച്ച് 1.517 മില്യണായി. അതേ സമയം, മൊത്തം ജനസംഖ്യയിൽ കുവൈത്തികളല്ലാത്തവരുടെ ശതമാനം 2021 അവസാനത്തോടെ 66.05 ശതമാനത്തിൽ നിന്ന് 2022 അവസാനത്തോടെ 68.35 ശതമാനമായി ഉയർന്നു. കുവൈത്തികളുടെ ശതമാനം 33.94 ശതമാനത്തിൽ നിന്ന് 31.65 ശതമാനമായി കുറഞ്ഞു. 60 വയസും അതിൽ കൂടുതലുമുള്ള കുവൈത്തികളല്ലാത്തവരുടെ എണ്ണം 33.64 ശതമാനം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News