മികച്ച ടിവി റിപ്പോർട്ടേജിനുള്ള അറബ് മീഡിയ എക്‌സലൻസ് അവാർഡ് നേടി 'അൽ-ജഹ്‌റ റിസർവ്'

  • 22/06/2023

കുവൈത്ത് സിറ്റി: മിഷാൽ അൽ ഷമ്മരി സംവിധാനം ചെയ്ത "അൽ-ജഹ്‌റ റിസർവ്" പരിസ്ഥിതി  കാലാവസ്ഥാ വ്യതിയാനവും ഭാവിയും മേഖലയിലെ മികച്ച ടിവി റിപ്പോർട്ടേജിനുള്ള അറബ് മീഡിയ എക്‌സലൻസ് അവാർഡ് നേടി. അറബ് ഇൻഫർമേഷൻ മിനിസ്റ്റേഴ്‌സിന്റെ 53-ാമത് സമ്മേളനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ഇൻഫർമേഷൻ മന്ത്രിയെ പ്രതിനിധീകരിച്ച് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി നാസർ അൽ മുഹൈസൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് അറബ് രാജ്യങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ തലസ്ഥാനമായ റബാത്തിൽ തുടരുന്ന അറബ് സമ്മേളനത്തിൽ പങ്കെടുത്തത്. കുവൈത്തിലെ ജൈവവൈവിധ്യത്തിനുള്ള പ്രകൃതിദത്ത റിസർവായ ജഹ്‌റ റിസർവിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു മിഷാൽ അൽ ഷമ്മരി സംവിധാനം ചെയ്ത "അൽ-ജഹ്‌റ റിസർവ്" റിപ്പോർട്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News