വേനലവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് 200 ദിനാർ വരെ ശമ്പളത്തിന് ജോലിയുമായി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം

  • 22/06/2023


കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ സൂപ്പർവൈസറി തസ്തികകളിൽ , സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളെ നിയമിക്കുന്നതിനുള്ള പദ്ധതിക്ക് സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി  ഫെഡറേഷൻ ഓഫ് സൊസൈറ്റീസ് തലവൻ അബ്ദുൽ വഹാബ് അൽ ഫാരിസ് വ്യക്തമാക്കി. കുവൈത്തിവത്കരണ നയത്തിന്റെ ഭാ​ഗമായാണ് പത്ത്, പതിനൊന്ന് ഗ്രേഡുകളിലുള്ള വിദ്യാർത്ഥികൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സൊസൈറ്റികളിൽ നിയമനം നൽകുന്നത്. 

വിദ്യാർത്ഥികളുടെ ഒഴിവു സമയം കാര്യക്ഷമമായി വിനിയോ​ഗിക്കാനും ആത്മവിശ്വാസം, പ്രവൃത്തി പരിചയം ഉറപ്പാക്കി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളുമായി ഇടപെടാൻ അവരെ പ്രാപ്തരാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം 10,000 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അസോസിയേഷൻ ഏരിയയിൽ താമസിക്കുന്ന ഷെയർഹോൾഡർമാർക്കും അവരുടെ കുട്ടികൾക്കും പേരക്കുട്ടികൾക്കും മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിട്ടുണ്ട്. 100 മുതൽ 200 ദിനാർ വരെ പാരിതോഷികമായി വിദ്യാർത്ഥിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News