SHARE YOUR CARE - കുവൈത്തിലാദ്യമായി വെൽനെസ്സ് ഗിഫ്റ്റ് കാർഡുമായി Medx മെഡിക്കൽ കെയർ ഫഹാഹീൽ

  • 22/06/2023

കുവൈറ്റ് സിറ്റി : ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ kuwait- ലെ പൗരന്മാർക്കിടയിലും പ്രവാസികൾക്കിടയിലും പ്രശസ്തി ആർജിച്ച, Medx Medical Care -ന്റെ പുതിയ ആശയമായ - " Medx Wellness GIft Card " - ഉത്ഘാടനം Medx President & C E O Mr. Mohammed Ali V. P നിർവഹിച്ചു.

Medx ഓഡിറ്റോറിയത്തിൽവെച്ചു നടന്ന ലോഞ്ചിങ്  ചടങ്ങിൽ കുവൈത്തിലെ  സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധിപേർ പങ്കെടുത്തു. വിവിധ വിഭാഗത്തിലുള്ള സംഘടനാ നേതാക്കളും കോർപറേറ്റ് തലത്തിലുള്ള പ്രമുഖന്മാരുടെയും സാന്നിധ്യവും ചടങ്ങിന് മാറ്റ് കൂട്ടി.

"Medx Wellness Gift Card'- നെ കുറിച്ചും നമ്മൾ ഒരാൾ നന്നായി കാണണം എന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ അവർക്ക് നമ്മൾ നല്ലത് പങ്കുവെക്കണമെന്നും അതിനു ഈ Health Gift Card ഉപകരിക്കുമെങ്കിൽ അത് ഉപയോഗിക്കണമെന്നും" ഉത്ഘാടന പ്രസംഗത്തിൽ Medx President & C E O  MohammedbAli V. P പറഞ്ഞു

"നമ്മൾ കാരണം ഒരാൾക്ക് അയാളുടെ രോഗം തിരിച്ചറിയാനും അതിനു ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ കൊടുക്കുന്നതിനെക്കാൾ മികച്ചതായി ഈ ലോകത്ത് മറ്റൊന്നും ഇല്ല. ഈ ഒരു ആശയത്തിൽ നിന്നുമാണ് Medx Wellness Gift Card രൂപാന്തരപ്പെട്ടത്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംഘടനകൾക്കായി അഞ്ച്  Medx Wellness Gift Card Medx President & C E O കൈമാറി. നിലവിൽ Medx- ൽ അവതരിപ്പിച്ച 5- Gift Card ഇവയാണ്  :-

1) Medx Wellness Gift Card

2) Royal Laser Card

3) Medx Silver Card

4) Medx Golden Card

5) Royal Health Package Card

ഈ കാർഡുകൾ Medx ൽ പ്രത്യേകം സജീകരിച്ച ഓഫീസിൽനിന്നും ലഭ്യമാണെന്നും ഭാവിയിൽ കൂടുതൽ ചികിത്സകളും, പാക്കേജുകളും Gift Card ൽ ഉൾപ്പെടുത്തുമെന്നും മാനേജ്‌മന്റ് അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News