കുവൈറ്റിലെ ട്രാഫിക്ക് പ്രശ്നങ്ങളിൽ ദേശീയ അസംബ്ലി ഉടൻ ഇടപെടണമെന്ന് ആവശ്യം

  • 22/06/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ട്രാഫിക്ക് പ്രശ്നങ്ങൾക്ക് വിവിധ തലങ്ങളിൽ ശ്രദ്ധ നൽകണമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റി തലവൻ ബദർ അൽ മറ്റർ ദേശീയ അസംബ്ലിയോട് ആവശ്യപ്പെട്ടു.  രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങൾക്കൊപ്പം തന്നെ അടുത്ത ഘട്ടത്തിൽ ഏറ്റവും മുൻ​ഗണന നൽകേണ്ട കാര്യമാണിത്. രാജ്യം ഇപ്പോൾ അനുഭവിക്കുന്ന കഠിനവും ശ്വാസംമുട്ടിക്കുന്നതുമായ പ്രതിസന്ധി പരിഹരിക്കപ്പെടണം. ഗുരുതരമായ ട്രാഫിക് അപകടങ്ങൾ കാരണം എല്ലാ വർഷവും നിരവധി പേരുടെ ജീവൻ പൊലിയുകയാണ്. ട്രാഫിക് പ്രശ്‌നം ഇനി അവഗണിക്കാൻ കഴിയില്ല. അടിയന്തരവും സമൂലവുമായ പരിഹാരങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News