കുവൈത്തിലെ റെസിഡൻസി നിയമം ലംഘിച്ച പ്രവാസികളുടെ വിഷയം കൈകാര്യം ചെയ്യാൻ കമ്മിറ്റി വരുന്നു

  • 23/06/2023


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിച്ച 130,000 പ്രവാസികളുടെ കാര്യം കൈകാര്യം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമായ ഒരു സംവിധാനം കണ്ടെത്തുന്നതിലായിരിക്കും കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുക. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനായി മന്ത്രാലയം നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം തടസമാകില്ലെന്നും വൃത്തങ്ങള്‍ വിശദീകരിച്ചു. 

നിയമം ലംഘിച്ച പ്രവാസികൾക്ക് രാജ്യത്ത് തുടരുന്നതിനുള്ള സ്റ്റാറ്റസ് ശരിയാക്കാൻ സമയപരിധി നിശ്ചയിക്കാനുള്ള പദ്ധതിയില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. നിയമലംഘകരില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ്. അവരിൽ ചിലർ വർഷങ്ങളായി നിയമം ലംഘിക്കുന്നതായിട്ടാണ് രേഖകൾ വ്യക്തമാക്കുന്നത്. അതില്‍ 50 ശതമാനത്തിലധികം പേരും ഗാർഹിക തൊഴിലാളികളുടെ ആർട്ടിക്കിൾ 20 വിസയ്ക്ക് കീഴിലാണുള്ളതെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News