മുൻകൂർ ബുക്കിംഗ് ഇല്ലാതെ മാളുകളിലും ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സെന്‍ററുകള്‍

  • 23/06/2023

കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം എടുത്ത പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം ഏകദേശം 530,000 ആയി ഉയർന്നതായി കണക്കുകള്‍. പ്രോജക്ട് പൂർത്തീകരിക്കാൻ സഹായിക്കുന്ന കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മുൻകൂർ അപ്പോയിന്റ്മെന്‍റ് ആവശ്യമില്ലാതെ തന്നെ ബയോമെട്രിക് വിരലടയാളം എടുക്കാൻ പുതിയ കേന്ദ്രങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും സൗകര്യം ഒരുക്കും. മറ്റ് കേന്ദ്രങ്ങളിൽ മുൻകൂർ അപ്പോയിന്റ്‌മെന്‍റ് അനുസരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക.

വാണിജ്യ സമുച്ചയങ്ങളായ അവന്യൂസ്, 360, അസ്സിമ മാൾ, അല്‍ കൂത്ത്  തുടങ്ങിയ സ്ഥലങ്ങളിലായി നാല് ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. മിനിസ്ട്രീസ് കോംപ്ലക്സിലും ഒരു കേന്ദ്രം സേവനം നല്‍കും. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ്, ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ്, സെക്യൂരിറ്റി ഡയറക്ടറേറ്റ്, അൽ അഹമ്മദി, ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റ്, മുബാറക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ പൗരന്മാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും സേവനം ഉപയോഗിക്കാം. ജഹ്‌റ മേഖലയിലെ അലി സബാഹ് അൽ സേലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലും ഐഡന്റിറ്റി ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്‌മെന്റിലും പ്രവാസികൾക്കായ രണ്ട് കേന്ദ്രങ്ങളുണ്ടാകും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News