അറഫ ദിനത്തിൽ ഇന്ത്യയിൽ 200 കിണർ കുഴിക്കുന്ന പദ്ധതിയുമായി ഹഫാസ്

  • 23/06/2023

കുവൈത്ത് സിറ്റി: അറഫ ദിനത്തിൽ ഇന്ത്യയിൽ 200 കിണർ കുഴിക്കുന്നതിനുള്ള ഒരു പ്രോജക്ടുമായി കുവൈത്ത് ചാരിറ്റി അസോസിയേഷൻ (ഹഫാസ്). ദു അൽ ഹിജ്ജയുടെ പത്ത് ദിവസത്തേക്ക് ചാരിറ്റബിൾ പ്രോജക്ടുകളുടെ ഒരു പാക്കേജ് നടപ്പാക്കാനാണ് അസോസിയേഷൻ ഒരുങ്ങുന്നത്.  അനുഗ്രഹീത നാളുകളിൽ നിരവധി ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കുന്നതിനാണ് ഹഫാസ് ശ്രമിക്കുന്നതെന്ന് അസോസിയേഷൻ ഡയറക്ടർ ബോർഡ് വൈസ് ചെയർമാൻ എം. അഹമ്മദ് അൽ മുർഷിദ് പറഞ്ഞു. അറഫ നാളിൽ ഇന്ത്യയിൽ വെള്ളത്തിനായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ അസോസിയേഷൻ 200 കിണർ കുഴിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുമെന്നും അൽ മുർഷിദ് കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News