വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുമായി കുവൈത്തിൽ അഞ്ച് പേര്‍ പിടിയിൽ

  • 23/06/2023

കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുമായി അഞ്ച് പേര്‍ അറസ്റ്റിലായതായി ക്രിമിനല്‍ സെക്യൂരിട്ടി വിഭാഗം അറിയിച്ചു. ഒരു കുവൈത്തി പൗരൻ, രണ്ട് ഫിലിപ്പിനോകള്‍, രണ്ട് അനധികൃത താമസക്കാര്‍ എന്നിങ്ങനെയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 40 ലിറിക്ക ഗുളികകൾ, 10 ഗ്രാം കെമിക്കൽ, 60 ഗ്രാം ഷാബു, 7000 ക്യാപ്റ്റഗൺ ഗുളികകൾ, അഞ്ച് ഗ്രാം ഹെറോയിൻ, മൂന്ന് സിൻക്സ് ഗുളികകൾ, ഒരു തോക്ക് എന്നിവയാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News