ബാച്ചിലര്‍മാരുടെ താമസം; ഫഹാഹീൽ ഏരിയയില്‍ പരിശോധന ക്യാമ്പയിൻ

  • 23/06/2023


കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുടുംബത്തോടൊപ്പമല്ലാതെ പ്രവാസികള്‍ താമസിക്കുന്നുണ്ടോയെന്ന് അറിയുന്നതിനുള്ള പരിശോധനകള്‍ ശക്തമാക്കി. ബാച്ചിലര്‍മാരുടെ താമസം നിരീക്ഷിക്കുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ടീമുകള്‍ അഹമ്മദി ഗവർണറേറ്റിലെ ഫഹാഹീൽ ഏരിയയിലും പരിശോധന നടത്തി. നിയമലംഘനം നടന്നതായി വ്യക്തമായ വീടുകളില്‍ നിന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും ബാച്ചിലർമാരെ ഉടനടി പുറത്താക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.

രണ്ടാഴ്ച മുമ്പ് അൽ അഹമ്മദി ഗവർണറേറ്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പരിശോധന നടത്തിയെന്ന് അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇന്റർവെൻഷൻ ടീമിന്റെ തലവൻ ഖാലിദ് അൽ ഫദ്‌ലി പറഞ്ഞു. റെസിഡൻഷ്യല്‍ മേഖലകളില്‍ ബാച്ചിലർമാര്‍ താമസിക്കുന്നത് സംബന്ധിച്ചുള്ള ഏഴ് പരാതികളും റിപ്പോർട്ടുകളും ലഭിച്ചിരുന്നു. അതേസമയം, ഉടമയിൽ നിന്ന് വസ്തു വാടകയ്‌ക്കെടുക്കുകയും പിന്നീട് ബാച്ചിലർമാർക്ക് വാടകയ്‌ക്ക് നൽകുകയും ചെയ്യുന്ന പ്രവാസി നിക്ഷേപകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News