മരുന്നുകളുടെ സ്റ്റോക്ക്; ആശങ്ക വേണ്ടെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 23/06/2023

കുവൈത്ത് സിറ്റി: ആവശ്യമായ മരുന്നുകളുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് സുരക്ഷിതവും ആശ്വാസകരവുമാണെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. വരും മാസങ്ങളിൽ രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് മരുന്നുകൾ എത്തുമെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. ആ​ഗോള തലത്തിൽ ഫാക്ടറികളിലും കമ്പനികളിലും കൊവിഡ് 19 മഹാമാരിയും റഷ്യ - യുക്രൈൻ യുദ്ധവും തുടങ്ങിയ വിവിധ കാരണങ്ങളാൽ ചില പ്രതിസന്ധികൾ വന്നിരുന്നു. 

ഇതിന് ശേഷം മരുന്നുകളുടെ  സ്റ്റോക്കുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒട്ടുമിക്ക തരത്തിലുള്ള സുപ്രധാന മരുന്നുകളുടെയും സ്റ്റോക്ക് സുരക്ഷിതമാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്യാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകളുടെ ആരോഗ്യ പരിപാലനത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാനായി ആറ് മുതൽ 12 മാസം വരെ ഒരു പ്രശ്നങ്ങളുമില്ലാതെ മുന്നോട്ട് പോകാൻ ആവശ്യമായ മരുന്നുകൾ രാജ്യത്തുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News