അനധികൃത പരസ്യങ്ങൾ നീക്കം ചെയ്യുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി

  • 23/06/2023

കുവൈത്ത് സിറ്റി: വാണിജ്യ പ്രവർത്തനങ്ങൾക്കും സ്റ്റോറുകൾക്കും ഉൾപ്പെടെ പരസ്യങ്ങളുടെ ലൈസൻസ് നൽകുന്നത് പരസ്യ നിയന്ത്രണങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായിട്ടാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സൗദ് അൽ ദബ്ബൂസ്. പരസ്യ നിയന്ത്രണങ്ങൾ ലംഘിക്കുകയോ ഇസ്ലാമിക നിയമങ്ങൾ തുടങ്ങിയവുമായി പൊരുത്തപ്പെടാത്തതോ തെറ്റായ വിവരങ്ങളോ ഡാറ്റയോ ഉൾക്കൊള്ളുന്നതോ ആയ പരസ്യങ്ങൾക്ക് ലൈസൻസ് ഉടമ നിയമപരമായി ഉത്തരവാദിയായിരിക്കും.

മുനിസിപ്പാലിറ്റി കൗൺസിൽ അംഗം എൻജിനീയർ ഷെരീഫ അൽ ഷൽഫാൻ പരസ്യ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അൽ ദബ്ബൂസ്. മുനിസിപ്പാലിറ്റിയുമായി കരാറിലേർപ്പെടുന്ന കമ്പനിയാണ് ലൈസൻസില്ലാത്ത പരസ്യങ്ങൾ നീക്കം ചെയ്യുന്നതെന്നും അൽ ദബ്ബൂസ് വെളിപ്പെടുത്തി. എന്നാൽ, പരസ്യം ലൈസൻസുള്ളതാണെങ്കിലും നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് വ്യക്തമായാൽ അവ നീക്കപ്പെടും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News