ഗ്രാൻഡ് ഹൈപ്പർ 35ആമത് ശാഖ ഫർവാനിയ ബ്ലോക്ക് ഒന്നിൽ തിങ്കളാഴ്ച തുറക്കും .

  • 24/06/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ജനപ്രിയ ഹൈപ്പർ മാർക്കറ്റ് ആയ ഗ്രാൻഡ് ഹൈപ്പർന്റെ   35 – മത്   ശാഖാ ഫർവാനിയയിൽ  ആരംഭിക്കുന്നു. ഏറ്റവും ജന സാന്ദ്രത ഏറിയ ഫർവാനിയ ബ്ലോക്ക് ഒന്നിലാണ് പതിനെട്ടായിരം ചതുരശ്ര അടി വിസ്തൃതിയിൽ വിശാലമായതും  ഫർവാനിയ മേഖലയിലെ നാലാമത്തേതുമായ ഔട്ട്ലെറ്റ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത് . ഉപഭോക്താക്കൾക്ക് എളുപ്പം എത്തിച്ചേരാവുന്നതും വലിയ പാർക്കിങ് സൗകര്യങ്ങളോട് കൂടിയതുമായ കേന്ദ്രത്തിലാണ്  പുതുതായി ആരംഭിക്കുന്ന സ്റ്റോർ സ്ഥിതി ചെയ്യുന്നത്. 

ബലി പെരുന്നാളിന് ഫർവാനിയ പ്രദേശത്തെ ഉപഭോക്താക്കൾക്കുള്ള ഈദ് സമ്മാനമാണ് ഫർവാനിയ ബ്ലോക്ക് 1ൽ തുറക്കുന്ന ഹൈപ്പർമാർകറ്റ് . ഉത്ഘാടനവും ബലി പെരുന്നാളും പ്രമാണിച് വമ്പിച്ച ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് മാനേജ്‍മെന്റ്റ് പ്രധിനിധികൾ വാർത്തകുറിപ്പിൽ അറിയിച്ചു .  പ്രവാസികളുടെയും തദ്ദേശീയ പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഡിപ്പാർട്ടമെന്റ് സ്റ്റോർ, സുപ്പെർമാർകെറ്റ്, ഇലക്ട്രോണിക്സ്, വസ്ത്രങ്ങൾ, പാദരക്ഷകൾ, പാചകം ചെയ്ത ഭക്ഷ്യ വിഭവങ്ങൾ, ലോകമെങ്ങുനിന്നുമുള്ള പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ, എല്ലാ വിധമുള്ള നിത്യോപയോഗ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റ് ൽ ആകർഷകമായ വിലയിൽലഭ്യമാവും.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News