ഹവല്ലിയിൽ എക്സ്പൈറി തീയതിയിൽ കൃത്രിമം കാണിച്ച സ്റ്റോർ പൂട്ടിച്ചു

  • 24/06/2023


കുവൈത്ത് സിറ്റി: എക്സ്പൈറി തീയതിയിൽ കൃത്രിമം കാണിച്ച വെയര്‍ ഹൗസ് പൂട്ടിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഹവല്ലിയിൽ ഗവര്‍ണറേറ്റിലാണ് സംഭവം. പ്രധാനമായും കാലഹരണപ്പെട്ട മെഡിക്കൽ മെറ്റീരിയലുകൾ പുതുക്കുകയും പഴയ കാലഹരണ തീയതി നീക്കം ചെയ്യുകയും ഒരു പുതിയ ലേബല്‍ ഒട്ടിക്കുകയുമാണ് സ്റ്റോർ ഉടമ  ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുകയും കര്‍ശന പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News