കുവൈത്തിലെ ആരോഗ്യ പ്രവർത്തകർക്കായി ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്റർ അനുവദിക്കണമെന്ന് ആവശ്യം

  • 24/06/2023


കുവൈത്ത് സിറ്റി:  ആരോഗ്യ പ്രവർത്തകർക്കായി ഒരു ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്റർ അനുവദിക്കണമെന്ന് ജഹ്‌റ ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ഒതൈബി ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ആഭ്യന്തര മന്ത്രാലയം ജീവനക്കാർക്കായി കേന്ദ്രം അനുവദിച്ചിരുന്നു. ഡോക്ടർമാരുടെ തിരക്ക് കാരണം ബയോമെട്രിക്ക് ഫിംഗര്‍പ്രിന്‍റ് ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്ന ഒരു സെന്‍ററിന്‍റെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News