റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു; കുവൈത്തിൽ 32 പ്രവാസികള്‍ അറസ്റ്റിൽ

  • 24/06/2023

കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ തുടര്‍ന്ന് റെസിഡൻസ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷൻസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ്. ഉം അല്‍ ഹയമൻ പ്രദേശത്തെ ഹോം സലോണ്‍ ഏരിയയില്‍ എട്ട് പേരാണ് റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റിലായത്. ധഹേർ, ഫർവാനിയ, കബ്ദ് മേഖലകളിൽ 24 നിയമലംഘകർ പിടിയിലായി. ഇവര്‍ക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News