അല്‍ സൂറിൽ കാറിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് നിഗമനം

  • 24/06/2023

കുവൈത്ത് സിറ്റി: ബാര്‍ അല്‍ സൂറിൽ കാറിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഫോറൻസിക് വിഭാഗം സംഭവസ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. കാറിൽ കണ്ടെത്തിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ കൊലപാതകത്തിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഡപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദേശപ്രകാരം മൃതദേഹം ഫോറൻസിക് മെഡിസിന് റഫർ ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News