കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • 25/06/2023

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് കുവൈത്തി പൗരൻ. ഭാര്യയെ കൊന്ന് ശേഷം ശരീരഭാഗങ്ങള്‍ 20 ഭാഗങ്ങളായി വെട്ടിമുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള  ഗാര്‍ബേജ് കണ്ടെയ്നറുകളില്‍ ഉപേക്ഷിക്കുകയായിരുന്നു കുവൈറ്റി പൗരൻ. തന്‍റെ സഹോദരിയെ ഏഴ് മാസമായി കാണാനില്ലെന്ന് ഒരു കുവൈത്തി പൗര പരാതി നല്‍കിയതോടെയാണ് കേസിൽ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് കാണാതായതെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 

ഈ കാലയളവില്‍ തന്‍റെ രണ്ട് കുട്ടികളുടെ വിവാഹത്തിലും പങ്കെടുത്തില്ലെന്നുള്ള വിവരം കേസിൽ നിര്‍ണായകമായി. നേരത്തെ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സ്ത്രീ ഒരു കുവൈത്തി പൗരനെ രസഹ്യമായി വിവാഹം ചെയ്തിരുന്നു. ഇത് സഹോദരിക്കല്ലാതെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല. ഇതോടെ രഹസ്യ ഭർത്താവിനെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഒക്ടോബര്‍ മുതല്‍ സ്ത്രീയെ കുറിച്ച് വിവരമില്ലെന്നാണ് ഇയാള്‍ വിശദീകരിച്ചത്. സംശയം തോന്നി ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രതി ഒക്ടോബറിലാണ് സ്ത്രീയെ അവസാനം വിളിച്ചതെന്ന് കണ്ടെത്തി. തുടര്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം നടത്തിയതായി സമ്മതിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News